Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UP Assembly Elections

ആ​രു​ടെ​യും കൂ​ടെ​യ​ല്ല, ജ​ന​ങ്ങ​ൾ​ക്കൊ​പ്പം; പു​തി​യ പാ​ർ​ട്ടി​യു​മാ​യി ദി​വ്യ മി​ത്ത​ൽ

ല​ക്നോ: ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ർ​വീ​സി​ൽ നി​ന്ന് രാ​ജി​വ​ച്ച ദി​വ്യ മി​ത്ത​ൽ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. ജ​ൻ നീ​തി ഭാ​ര​ത് എ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ പേ​രെ​ന്നും അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി മ​ത്സ​രി​ക്കു​മെ​ന്നും ദി​വ്യ മി​ത്ത​ൽ അ​റി​യി​ച്ചു.

എ​ക്സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ത​ന്നോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് അ​വ​ർ ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഓ​ഗ​സ്റ്റ് 30നാ​ണ് ദി​വ്യ മി​ത്ത​ൽ സ​ർ​വീ​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ അ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. 

നി​ല​വി​ലു​ള്ള ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ദി​വ്യ മി​ത്ത​ൽ വ്യ​ക്ത​മാ​ക്കി. രാ​ജി​വെ​ച്ച​തി​ന് പി​ന്നാ​ലെ പൊ​തു​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തെ അ​വ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​നി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് പോ​രാ​ടു​മെ​ന്നും ദി​വ്യ മി​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. 

Latest News

Corehub Up